മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡില്‍പെട്ട ഭിന്നശേഷിക്കാർ, കിടപ്പു രോഗികള്‍, വയോധികർ തുടങ്ങി വിവിധ കാരണങ്ങള്‍കൊണ്ട് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത നിരവധി പേർക്ക് ആശ്വാസമായി പെൻഷൻ മസ്റ്ററിംഗിന് സൗകര്യമൊരുക്കി.
സാമൂഹ്യ സുരക്ഷ – ക്ഷേമനിധി പെൻഷനുകള്‍ വാങ്ങുന്നവർക്കായാണ് ചെറുവാടി അക്ഷയ സെന്‍ററിന്‍റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ്‌ പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതുണ്ടെന്ന സർക്കാർ ഉത്തരവ് ഗുണഭോക്താക്കള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തന്‍റെ വാർഡിലെ ഗുണഭോക്താക്കള്‍ക്കായി വീടുകളിലെത്തി മസ്റ്ററിംഗ് സൗകര്യമൊരുക്കിയതെന്ന് വാർഡ് മെന്പർ വി. ഷംലൂലത്ത് പറഞ്ഞു. 50 ഓളം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
നേരത്തെ രണ്ടാം വാർഡില്‍പെട്ട മറ്റ് പെൻഷൻ ഉപഭോക്താക്കള്‍ക്കായി കാരക്കുറ്റി സുന്നി മദ്രസയില്‍ സംഘടിപ്പിച്ച ക്യാമ്ബില്‍ 150 ഓളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയിരുന്നു. വാർഡിലെ ഗ്യാസ് ഉപഭോക്താക്കള്‍ക്കായി കാരക്കുറ്റി സ്കൂളില്‍ വച്ച്‌ സൗജന്യമായി ഗ്യാസ് മസ്റ്ററിംഗ് ക്യാമ്ബും സംഘടിപ്പിച്ചിരുന്നു. 150 ഓളം പേരാണ് ഇവിടെയെത്തി മസ്റ്ററിംഗ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *