നടമ്മൽ പൊയിൽ: ശിആറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ മാസാന്ത മജ്ലിസുന്നൂറും സുപ്രഭാതം പതിനൊന്നാം വാർഷിക ക്യാമ്പയിന്റെ മദ്റസാതല ഉദ്ഘാടനവും കെടയത്തൂർ ശിആറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. സ്വദ്ർ മുഅല്ലിം സൈദ് അലവി മാഹിരി മജ്ലിസുന്നൂറിനു നേതൃത്വം നൽകി. മദ്റസ വൈസ് പ്രസിഡന്റ് ഐ.പി അഹ്‌മദ് കുഞ്ഞി ഹാജി ആദ്യവരിക്കാരനായി സുപ്രഭാതം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുള്ളക്കുട്ടി ഹാജി, എൻ. മുഹമ്മദ്ലി ഫൈസി, ആർ.കെ ദാരിമി രായരുകണ്ടി, പി.പി അബൂബക്കർ മുസ്‌ലിയാർ സംബന്ധിച്ചു.