കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് അഞ്ച് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്‌കൂള്‍, കുറുവന്തേരി യു.പി. സ്‌കൂള്‍, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്‌.എസ്.എസ്., വെള്ളിയോട് എച്ച്‌.എസ്.എസ്., കുമ്ബളച്ചോല യു.പി. സ്‌കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ മൈലെല്ലാംപാറയ്‌ക്കുമാണ് അവധി.

അതേസമയം,ആഗസ്റ്റ് 6, 7 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച്‌ ജാഗ്രാതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *