മേപ്പാടി: ഉരുള്പൊട്ടലില് മരണം 354 ആയി. 200 ലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില് 30 കുട്ടികള് മരിച്ചെന്നും സ്ഥിരീകരണം.
അതേസമയം ഇന്നത്തെ തിരച്ചില് താല്ക്കാലികമായി നിര്ത്തി.
ഉരുള്പൊട്ടല് മേഖലകളിലെ ഇന്നത്തെ തെരച്ചില് അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറില് നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില് പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചില് തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും.
ഉരുള്പൊട്ടല് ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തെരച്ചില് നടത്തി. ആദ്യദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തെരച്ചില് നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഫയര്ഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയില് തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം,ചൂരല്മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്, ചാലിയാര് പുഴയിലെ വിവിധ ഭാഗങ്ങള് എന്നിവിടങ്ങളിലെ പരിശോധനയും തുടരും.