മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂള്‍ പൂർവ അധ്യാപക വിദ്യാർഥി സംഗമവും സ്കൂളില്‍ പുതുതായി ആരംഭിക്കുന്ന കലാകേന്ദ്രയുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടന്നു.
ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി കലാകേന്ദ്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
പൂർവ അധ്യാപക വിദ്യാർഥി സംഗമത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരൻ പ്രഫ. ഹമീദ് ചേന്ദമംഗല്ലൂർ നിർവഹിച്ചു. ചടങ്ങില്‍ പൂർവ അധ്യാപകരെ ആദരിക്കുകയും, മണ്‍മറഞ്ഞ അധ്യാപകരെയും പൂർവ വിദ്യാർഥികളെയും അനുസ്മരിക്കുകയും ചെയ്തു. സ്കൂള്‍ മാനേജർ വത്സൻ മഠത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ രാജേശൻ വെള്ളാരം കുന്നത്ത് അധ്യക്ഷത വഹിച്ചു.