NADAMMELPOYIL NEWS
APRIL 26/2024
താമരശ്ശേരി:താമരശ്ശേരി കരിഞ്ചോലയില്‍ കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
താമരശ്ശേരി വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂല്‍ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്
ബാലുശ്ശേരി കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.