കൊടുവള്ളി:എളേറ്റില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി.
നിർത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറാൻ ശ്രമിച്ച യുവാവിനെ ഇസ്മായില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്‌ക്കും കയ്യിനും ദേഹത്തും ദേവദാസിന് പരിക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം പ്രതി ഇസ്മായില്‍ താമരശേരിയിലേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ പ്രകോപനങ്ങളില്ലെന്നും പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും പൊലീസ് അറിയിച്ചു.