കോടുവള്ളി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച്‌ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ തെരുവില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാടക പ്രവർത്തകൻ.
റിട്ട. മലയാളം അധ്യാപകൻ സൗത്ത് കൊടുവള്ളി വി.കെ. നാരായണനാണ് മോഹിനിയാട്ട വേഷവിതാനങ്ങളോടെ മുഖത്ത് കറുത്ത ചായം പൂശി നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനു നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതിഷേധിക്കുക എന്നെഴുതിയ പ്ലക്കാർഡും കൈയിലേന്തി കൊടുവള്ളി ടൗണില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.

കലാരംഗത്ത് കറുത്തവർ വേണ്ടെന്ന പരാമർശത്തിനെതിരെയാണ് പ്രതിഷേധമെന്ന് നാരായണൻ പറഞ്ഞു.

നാടക നടനും സംവിധായകനുമായ നാരായണൻ 25ഓളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്കൂള്‍ കലോത്സവങ്ങളില്‍ ഇദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *