ഓമശ്ശേരി: ഓമശ്ശേരി ഏരിയ സോളിഡാരിറ്റിയും എസ്.ഐ.ഒവും സംയുക്തമായി ചേർന്ന് സൗഹാർദ്ദ ഇഫ്താർ വിരുന്ന് നടത്തി. സോളിഡാരിറ്റി ജില്ലാസെക്രട്ടറി സ്വാലിഹ് ചേന്ദമംഗല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ കോഴിക്കോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ജാസിർ ചേളന്നൂർ, യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം റഫീഖ് കൂടത്തായ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഓമശ്ശേരി ഏരിയ പ്രസിഡന്റ് നജ്മുദ്ധീൻ അരിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഇജാസ് സ്വാഗതവും പറഞ്ഞു.സോളിഡാരിറ്റി ഏരിയാ സെക്രട്ടറി സുഹൈബ്,നിസാർ എം.കെ,ഷമീം കെ.സി,സദറു ആർ.വി, .എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.