പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയൻ- കമലാക്ഷി ദമ്ബതികളുടെ മകൻ ശരത്തിനെയാണ് (14) കാട്ടാന ആക്രമിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കടയില്‍‌നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ശരത് ആനയുടെ മുന്നില്‍പെടുകയായിരുന്നു. ഇരുട്ടായതിനാല്‍ കാട്ടാനയുടെ സാന്നിധ്യം കുട്ടി അറിഞ്ഞില്ല. രക്ഷപെടാൻ ശ്രമിച്ച ശരത്തിനെ തുമ്ബിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം ആന എടുത്തെറിഞ്ഞു.

ഗുരുതപരിക്കേറ്റ ശരത് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ‍ഡോക്ടർമാർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *