കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കൻ്ററി സ്കൂളില്‍ ഇന്നും സംഘര്‍ഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററില്‍ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മര്‍ദ്ദിച്ചത്.
ഇന്നലെ വിദ്യാര്‍ത്ഥികള്‍ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. സ്കൂളില്‍ വെച്ചു നടന്ന ചെറിയ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം. ഇന്നലത്തെ സംഭവത്തിൻ്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായത്. മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹലിന് പരുക്കേറ്റു. ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനിക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.