കൊടുവള്ളി: കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലി തങ്ങൾ കൊടി ഉയർത്തിയതോടെ കിഴക്കോത്ത് ജുമുഅത്ത് പള്ളി മഖാമിലെ ആണ്ട് നേർച്ചക്കും മതപ്രഭാഷണത്തി നും തുടക്കമായി.
നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മഖാമിൽ ഖത്തം തുടങ്ങി. ഖത്തീബ് മുഹമ്മദ് ബാഖവി, പ്രസിഡന്റ് C P അബ്ദുള്ള ഹാജി, സെക്രട്ടറി മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ട്രഷറർ K K H അബ്ദുറഹിമാൻ കുട്ടി, സ്വാഗതസംഘം ചെയർമാൻ കുനിമൽ മുഹമ്മദ് ഹാജി, കൺവീന ർ മാരായ C M ബഷീർ. K K ഷമീം. ട്ര ഷ റ ർ മൂത്താട്ട് കരീം ഹാജി,പള്ളിക്കമ്മറ്റി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ സന്നിഹിതരായി.തുടർന്ന് ആറു ദിവാദങ്ങളിലായി മത പ്രഭാഷണം നടക്കും. 4-1-2024വ്യാഴം ദിക്ർ ദുആ മജ്‌ലിസിനു പുറവൂർ ഉസ്താദ് നേതൃത്വം നൽകും. 5-1-24വെള്ളി മൗലിദ്, ഖത്തം ദുആ ഉണ്ടായിരിക്കും. വൈകുന്നേരം വി വിധ പ്രദേശങ്ങളിൽ നിന്നും വരവ് ആയി ആളുക ളെ ത്തും 6-1-24ശനി രാവിലെ 7മണി മുതൽ അന്നദാനം ഉണ്ടാവും. ഇതോടെ ആണ്ട് നേർച്ച ക്ക് സമാപനം കുറിക്കും.