NADAMMELPOYIL NEWS
DECEMBER 23/2023
കോഴിക്കോട്: കോഴിക്കോട് പതിനാറു വയസ്സുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവ്.
തലക്കുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം.
2022ലാണ് സംഭവം നടക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ തൊട്ടടുത്തുള്ള ഒരു മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നതും എലത്തൂര്‍ പൊലീസ് കേസെടുക്കുന്നതും.