NADAMMELPOYIL NEWS
DECEMBER 23/2023
ഓമശ്ശേരി:2024-25 വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമായി ഓമശേരിയില്‍ പഞ്ചായത്ത് തല വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.
കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഗ്രാമസഭയില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള നൂറോളം വയോജനങ്ങള്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്‍റ് പി.അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്ബര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്ബലക്കണ്ടി വാര്‍ഷിക പദ്ധതി വിശദീകരിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കരുണാകരന്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാന്‍, പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി, സൈനുദ്ദീന്‍ കൊളത്തക്കര, ഒ.പി. സുഹറ, കെ.പി. രജിത, പി.കെ. ഗംഗാധരന്‍, സി.എ. ആയിഷ, അശോകന്‍ പുനത്തില്‍, ഇബ്രാഹീം ഹാജി പാറങ്ങോട്ടില്‍, എം. ഷീല,ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി.എം. രമാദേവി എന്നിവര്‍ പ്രസംഗിച്ചു.