NADAMMELPOYIL NEWS
DECEMBER 21/2023

കുന്ദമംഗലം:കോഴിക്കോട് കുന്ദമംഗലത്ത് മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
വ്യാജ സിദ്ധനായ മലപ്പുറം കാവൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പിടിയിലായത്.

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് യുവതിയെ പീഡിപ്പിച്ചത്. വയറുവേദന മാറ്റി നല്‍കാമെന്ന് പറഞ്ഞ് മരുന്നു നല്‍കി മയക്കിയാണ് പീഡിപ്പിച്ചത്.

യുവതി പരാതി നല്‍കിയതോടെ അരീക്കോട്ടുനിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ യുവതികളും കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *