NADAMMELPOYIL NEWS
DECEMBER 17/2023

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്ബസില്‍ തനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എസ് എഫ് ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാൻ കര്‍ശന നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ഗസ്റ്റ് ഹൗസില്‍ നിന്നും പുറത്തേയ്‌ക്കിറങ്ങിവന്നാണ് ഗവര്‍ണര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. എസ്‌എഫ്‌ഐക്കാര്‍ക്ക് ബാനര്‍ കെട്ടാൻ അനുവാദം നല്‍കിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി.

ബാനറുകള്‍ നീക്കം ചെയ്യാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഗവര്‍ണര്‍ പോലീസിനോട് ക്ഷോഭിച്ചു. ഇതിന് പിന്നാലെ ഗവര്‍ണര്‍ തിരികെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഗവര്‍ണര്‍ എത്തുന്നതിന് മുമ്ബേ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ ഇവിടെ നിന്നും നീക്കം ചെയ്യാതിരുന്നതോടെയാണ് ആരിഫ് മുഹമ്മദ്ഖാൻ ക്ഷുഭിതനായത്. ‘ചാൻസലര്‍ ഗോ ബാക്ക്’, ‘സംഘി ചാൻസലര്‍ വാപസ് ജാ’ എന്നും എസ്‌എഫ്‌ഐ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ആര്‍എസ്‌എസ് നേതാവാണെന്നും എസ്‌എഫ്‌ഐ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിരുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്ബസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *