NADAMMELPOYIL NEWS
DECEMBER 16/2023
കോഴിക്കോട് :കാമ്ബസില്‍ കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ എസ് എഫ് ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാല കാമ്ബസിലെ ഗസ്റ്റ് ഹൗസില്‍ എത്തിയ ഗവര്‍ണര്‍ വിദ്യാര്‍ത്ഥി സംഘടനയെ പരിഹസിക്കുകയും ചെയ്തു.എവിടെയാണ് പ്രതിഷേധമെന്ന് ചോദിച്ച ഗവര്‍ണര്‍ താന്‍ രു പ്രതിഷേധവും കണ്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വകലാശാലയിലേക്ക് വരുന്ന വഴിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ല.
കാമ്ബസിലെ കാവിവത്കരണമെന്ന എസ് എഫ് ഐ ആരോപണം സംബന്ധിച്ച് ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ആരെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കൂടി വന്നു. പല ഇടങ്ങളില്‍ നിന്ന് തനിക്ക് നിര്‍ദേശം വരും. ഏത് സ്വീകരിക്കണമെത് തന്റെ വിവേചനാധികാരമാണ്. ഇവര്‍ ആരാണ് അത് ചോദിക്കാന്‍? രാഷ്‌ട്രപതിക്ക് മാത്രമാണ് താന്‍ ഉത്തരം നല്‍കേണ്ടത്. കേരളത്തില്‍ നിരവധി പ്രാചീന ക്ഷേത്രങ്ങള്‍ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുര്‍ആന്‍ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയാണ് തനിക്കെതിരെ എസ് എഫ് ഐ ഗുണ്ടകളെ ഇറക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
മറ്റന്നാള്‍ ക്യാമ്ബസില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവര്‍ണറുടെ സര്‍വകലാശാലയിലെ പ്രധാന പരിപാടി.