NADAMMELPOYIL NEWS
DECEMBER 15/2023

കോഴിക്കോട്: ഗവര്‍ണറെ ക്യാമ്ബസില്‍ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്ബസിലേക്ക്.
ഡിസംബര്‍ 16-ന് വൈകീട്ടാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ എത്തുക.

യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ക്ക് താമസം സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്ബസില്‍ തങ്ങുന്ന ഗവര്‍ണര്‍ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാര്‍.

Leave a Reply

Your email address will not be published. Required fields are marked *