NADAMMELPOYIL NEWS
DECEMBER 14/2023
കട്ടാങ്ങല്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍.
മലയമ്മ മുതുവന വിഷ്ണു എം കുമാറാണ് അറസ്റ്റിലായത്.
കോഴിക്കോട് ചാത്തമംഗലത്തുവച്ചാണ് സംഭവമുണ്ടായത്. കമ്ബനിമുക്കില്‍നിന്നും പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ ഇയാള്‍ ലൈംഗിക അതിക്രമണം നടത്തിയതിനു പിന്നാലെ കട്ടാങ്ങല്‍ ജംക്‌ഷനില്‍ ഇറക്കിവിടുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പൊലീസ് പറഞ്ഞു. കുന്നമംഗലം എസ്‌എച്ച്‌ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.