NADAMMELPOYIL NEWS
DECEMBER 13/2023
മാവൂര്‍:കുളിക്കടവില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂളിമാട് പാലത്തിനടിയിലെ കുളിക്കടവില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയായ സൂര്യ എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കരയ്‌ക്കെത്തിച്ചു. കുളിക്കടവിന് സമീപത്തുനിന്ന് സൂര്യയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണ്‍, ചെരിപ്പ്, എന്നിവയും കണ്ടെത്തി.