കിഴക്കോത്ത്: മുസ്‌ലിം ലീഗ് നേതാവും പൗര
പ്രമുഖനും കൊടുവള്ളി കീഴ്‌മഠത്തിൽ ജ്വല്ലേർസ് ഉടമയുമായിരുന്ന കിഴക്കോത്ത് നമ്പ്യാറമ്പത്ത് എൻ.സി. മുഹമ്മദ് ഹാജി (65) നിര്യാതനായി. പരേതനായ നമ്പ്യാറമ്പത്ത് അബ്ദുൽ ഹമീദ് മുസ്‌ലിയാരുടെ മകനാണ്. മയ്യിത്ത് നിസ്കാരം രാത്രി 9.30 ന് കിഴക്കോത്ത് ജുമാ മസ്‌ജിദിൽ.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡൻ്റ്, രാര പറമ്പ് ശംസുൽ ഉലും മദ്രസ്സ പ്രസിഡന്റ്, കിഴക്കോത്ത് മഹല്ല് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലറും എം.എസ്.എസ് കിഴക്കോത്ത് യൂണിറ്റ് പ്രസിഡൻറുമാണ്.
ഭാര്യ : സുബൈദ പാലങ്ങാട്. മക്കൾ : ലുബാബ്, ലുബൈന, ലബീബ. മരുമക്കൾ : പി.സി.അബ്ദുൽ ഖാദർ ഹാജി (സി.എച്ച് സെന്റർ വളണ്ടിയർ കോർഡിനേറ്റർ), ഫസൽ തച്ചംപൊയിൽ, ഫാത്തിമ റിജുല വെണ്ണക്കാട്.
സഹോദരങ്ങൾ: അബ്‌ദുറഹ്മാൻ മാസ്റ്റർ തട്ടാഞ്ചേരി, അബ്‌ദുൽ ഖാദർ (ഗോൾഡ് പാലസ് ജ്വല്ലറി കൂടരഞ്ഞി ) ഫാത്തിമ മടവൂർ, സൈനബ പൂനൂർ.