NADAMMELPOYIL NEWS
NOVEMBER 26/2023

കോഴിക്കോട്:മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
കരിങ്കൊടി കാണിക്കാനാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പിന് ഞങ്ങള്‍ രാജാവിനെ കാണാൻ നില്‍ക്കുകയാണെന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി.

മുക്കം മാങ്ങാപ്പൊയിലില്‍ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോല്‍, നജീബുദ്ദീൻ, എ എം നസീര്‍ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക്ക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി.സി, മിദ്‌ലാജ് വി.പി എന്നിവരാണ് കസ്റ്റഡിയില്‍.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ കോഴിക്കോട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാഴ നട്ടാണ് കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധമുണ്ടായത്. 21 വാഴകള്‍ നട്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. പരിപാടിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇത് നവകേരളം ഉണ്ടാക്കുകയല്ലെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂര്‍ത്താണെന്നുമാണ് പോസ്റ്ററുകളിലെ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *