NADAMMELPOYIL NEWS
NOVEMBER 26/2023
കോഴിക്കോട്: നവകേരള സദസ്സില്‍ പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എൻ അബൂബക്കറിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി.അബൂബക്കര്‍ കോണ്‍ഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വിവാദം നിലനില്‍ക്കെയാണ് യു.ഡി.എഫ് അംഗം പങ്കെടുത്തത്.
ഓമശേരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എൻ അബൂബക്കറും ലീഗ് പ്രദേശിക നേതാവ് മൊയ്തു മുട്ടായിയുമാണ് പങ്കെടുത്തത്. പാര്‍ട്ടി എന്തു പറയുമെന്ന് നോക്കിയിട്ടില്ല. താൻ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയാനാണ് വന്നതെന്നായിരുന്ന ലീഗ് നേതാവിന്റെ പ്രതികരണം.