NADAMMELPOYIL NEWS
NOVEMBER 26/2023
കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് സമാപനം. കളമശേരി കുസാറ്റ് സര്‍വകലാശാല ക്യാമ്ബസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് നവകേരള സദസ് ആഘോഷങ്ങള്‍ ഒഴിവാക്കി.
നവകേരള സദസ്സിലേക്ക് മന്ത്രിമാര്‍ എത്തുന്നതിന് മുൻപ് അരങ്ങേറുന്ന കലാപരിപാടികളാണ് മാറ്റിവെച്ചതെന്ന് കോര്‍ഡിനേറ്റര്‍ കൂടിയായ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിമാര്‍ ജനങ്ങളോട് സംസാരിച്ച് തിരിച്ചുപോകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
നവകേരള സദസ്സില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എൻ. അബൂബക്കര്‍ പ്രഭാത യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ്സ് മുൻ പ്രസിഡന്റ് ആണ്. നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വിവാദം നിലനില്‍ക്കെയാണ് യുഡിഎഫ് അംഗം പങ്കെടുത്തത്. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായിയും സദസില്‍ പങ്കെടുത്തു.
ഇതിനിടെ, കോഴിക്കോട് മുഖ്യമന്ത്രിയുടെ പ്രഭാത സദസ് നടക്കുന്ന സ്ഥലത്ത് കെഎസ് യു പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.