NADAMMELPOYIL NEWS
NOVEMBER 25/2023

താമരശ്ശേരി:താമരശ്ശേരി ചുരം ഒമ്ബതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വൈകിട്ട് 5.15ഓടെയാണ് അപകടമുണ്ടായത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് കാര്യമായി പരിക്കില്ല.

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ചെറിയ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *