NADAMMELPOYIL NEWS
NOVEMBER 21/2023

കോഴിക്കോട്: മ്യൂസിഷ്യൻസ് വെല്‍ഫയര്‍ അസോസിയേഷൻ (എം.ഡബ്ല്യു.എ) മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പാട്ടിന്റെ ആരാമം -2 ഗാനസന്ധ്യാ പരമ്ബരയിലെ രണ്ടാമത്തെ പ്രോഗ്രാമായ ഇസൈ മഴൈ നാളെ വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ നടക്കും.ഇളയരാജ, എ.ആര്‍ റഹ് മാൻ , എം.എസ്.വിശ്വനാഥൻ, എസ്. പി. ബി, മനോ , എസ്. ജാനകി , ചിത്ര , ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങള്‍ നാല്പതോളം ഗായകരും ആര്‍ട്ടിസ്റ്റുകളും അവതരിപ്പിക്കും. കോഴിക്കോട്ടെ പത്തോളം മുതിര്‍ന്ന സംഗീതകലാകാരന്മാരെ സംഗീത സപര്യ ആദരം നല്‍കി ചടങ്ങില്‍ ആദരിക്കും. പഴയ കാല ചലചിത്ര പിന്നണി ഗായിക പ്രേമ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *