NADAMMELPOYIL NEWS
NOVEMBER 20/2023
കോഴിക്കോട് : ജില്ലയിലെ പരസ്യപ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ ബോള്‍ഡിങ്ങുകള്‍ ബാനറുകള്‍ എന്നിവയില്‍ പൊലൂഷൻ കണ്‍ട്രോള്‍ ബോര്‍ഡ് ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി.ബോര്‍ഡുകള്‍, ഹോ ഹോള്‍ഡിങ് കള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കുമ്ബോള്‍ അതില്‍ പിവിസി റീസൈക്ലബിള്‍ ലേഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ ഫോണ്‍ നമ്ബര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യുആര്‍ കോഡ് നിര്‍ബന്ധമായും വേണം. പരിശോധനാ വേളകളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും വേണം.
ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമവിരുദ്ധമായതിനാല്‍ സ്ഥാപിച്ചവര്‍ക്കെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റര്‍ എം. ഗൗതമൻവ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത മെറ്റീരിയലുകള്‍ സ്റ്റോക്ക് ചെയ്യനോ പ്രിന്റ് ചെയ്യനോ പാടുള്ളതല്ല. നിലവില്‍ 100ശതമാനം കോട്ടണ്‍ തുണി, പോളി എഥിലിൻ എന്നിവയ്ക്ക് മാത്രമാണ് പ്രിന്റിങ്ങിനുള്ള അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റര്‍മാര്‍ ഉറപ്പുവരുത്തണം. ഉപയോഗശേഷം പോളിഎഥിലിൻ റീസൈക്ലിങ്ങിനായി ഈ സ്ഥാപനത്തില്‍ തിരികെ ഏല്‍പ്പിക്കണം എന്ന ബോര്‍ഡ് ഒരോ സ്ഥാപനത്തിലും വ്യക്തമായി കാണും വിധം പ്രദര്‍ശിപ്പിക്കണം. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകള്‍ പരിശോധനാ വേളയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുന്നതും, ആദ്യപടിയായി 10000 രൂപ പിഴ ഈടാക്കുന്നതും ആണ്. തുടര്‍ന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 25000 മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കുന്നതും ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടി കൈക്കൊള്ളുന്നതുമാണ്. കൂടാതെ അനധികൃതമായി സ്ഥാപിക്കുന്നതും കാലാവധി കഴിഞ്ഞിട്ടും അഴിച്ചു മാറ്റാത്ത തുമായ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെയും ശിക്ഷാനടപടി കൈക്കൊള്ളുന്നത് ആണെന്ന് എൻഫോസ്‌മെന്റ് ടീം ലീഡര്‍ വ്യക്തമാക്കി.