NADAMMELPOYIL NEWS
NOVEMBER 16/2023

കോഴിക്കോട്: ജില്ല കലക്ടര്‍ക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണ്, പിണറായി പൊലീസ് ഇനിയും വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും എന്നെല്ലാം കത്തില്‍ പറയുന്നു. ഭീഷണിക്കത്തിനെക്കുറിച്ച്‌ സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചു.

വയനാട്ടില്‍നിന്നും ദിവസങ്ങള്‍ക്ക് മുമ്ബാണ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നത്. പിടികൂടിയവരില്‍നിന്ന് എ.കെ 47 ഉള്‍പ്പെടെ തോക്കുകള്‍ പിടിച്ചെടുത്തിരുന്നു. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടര്‍ന്ന് പുതുച്ചേരി പൊലീസ് ഇന്നലെ വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.

പിടിയിലായ മാവോവാദികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, കര്‍ണാടക ആന്‍റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കുപുറമെ തെലങ്കാന, ആന്ധ്ര, ഛത്തിസ്ഗഢ് പൊലീസും ചോദ്യംചെയ്തിരുന്നു. ഇവരെ പിടികൂടിയതിന്റെ പിറ്റേദിവസം എൻ.ഐ.എ സംഘവും അന്വേഷണത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *