NADAMMELPOYIL NEWS
NOVEMBER 14/2023
ചാത്തമംഗലം: ചാത്തമംഗലം എംഇഎസ് കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെൻഷൻ.
ഇന്ന് കോളേജില്‍ ചേര്‍ന്ന ആന്റി – റാഗിംഗ് കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. സസ്‌പെൻഡ് ചെയ്ത ഏഴു പേരും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കുന്ദമംഗലം പോലിസ് വിളിച്ചു വരുത്തി തെളിവുകള്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ചാത്തമംഗലം എംഇഎസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗില്‍ വിദ്യാര്‍ത്ഥിയ്‌ക്ക് പരിക്കേറ്റത്. ഒന്നാം വര്‍ഷ ഫാഷൻ ഡിസൈനിംഗ് വിദ്യാര്‍ത്ഥി മുഹമ്മദ് റിഷാനിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. മര്‍ദ്ദിക്കുമെന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഒരാഴ്ച മുമ്ബ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്ചെയ്തതിനെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പോസ്റ്റ് നീക്കം ചെയ്തില്ലെങ്കില്‍ തല്ലുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ നീക്കം ചെയ്യാതെ വന്നപ്പോള്‍ 20-ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റിഷാനെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ണിനും മുഖത്തിന്റെ വശങ്ങളിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.