NADAMMELPOYIL NEWS
NOVEMBER 13/2023

ചാത്തമംഗലം:കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമര്‍ദനം. ഒന്നാം വര്‍ഷ ഫാഷൻ ഡിസൈൻ വിദ്യാര്‍ഥി മുഹമ്മദ് റിഷാനാണ് മര്‍ദനമേറ്റത്.
ഇൻ‌സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. മുഹമ്മദ് റിഷാനെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഹമ്മദ് റിഷാനും സുഹൃത്തുക്കളും കോളജിനുള്ളില്‍ നില്‍ക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീനിയേഴ്സ് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

ചിത്രം ഡിലീറ്റ് ചെയ്തില്ലെങ്കില്‍ തിങ്കളാഴ്ച മര്‍ദിക്കുമെന്ന് സൂചിപ്പിച്ച്‌ സീനിയേഴ്സ് ഭീഷണി സന്ദേശം അയക്കുകയും ചെയ്തു. ഇതേചൊല്ലിയുള്ള തര്‍ക്കത്തില്‍ 20ഓളം സീനിയേഴ്സ് മുഹമ്മദ് റിഷാനയെും സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു.

മുഖത്തും കണ്ണിനു താഴെയും ഗുരുതര പരിക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് റിഷാന്‍റെ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *