NADAMMELPOYIL NEWS
NOVEMBER 11/2023

കോഴിക്കോട്:ആനക്കല്ലുംപാറ വളവില്‍ രണ്ടു വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍.
അപകട സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വിവരമറിഞ്ഞിട്ടും എത്തിയില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയവര്‍ക്കെതിരെ നടപടിയെടുത്തുമെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് കൂമ്ബാറ കക്കാടംപൊയിലിലിലെ ആനക്കല്ലൂമ്ബാറ വളവിലുണ്ടായ ദാരുണ അപകടത്തിലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജീവൻ നഷ്ടമായത്.

വൈകിട്ട് 3.25 ഓടെയുണ്ടായ അപകടം മൂന്നരയ്ക്ക് മുമ്ബ് തന്നെ തൊട്ടടുത്ത സ്ഥലത്ത് തന്നെയുണ്ടായിരുന്ന പൊലീസില്‍ അറിയിച്ചെങ്കിലും അപകട സ്ഥലത്തേക്കെത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൂമ്ബാറയിലെ ക്വാറിയില്‍ നിന്നും അമിത ലോഡുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ തട‌ഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് എത്തിയതിതിന് തൊട്ടുപിന്നാലെയാണ് ആനക്കല്ലൂംപാറയിലെ അപകടമുണ്ടായത്. വിവരമറിഞ്ഞപ്പോള്‍ ആദ്യം ടിപ്പറിന്റെ കാര്യം നോക്കട്ടെയെന്ന് തിരുവമ്ബാടി പൊലീസ് പറഞ്ഞതായാണ് നാട്ടുകാര്‍ പറഞ്ഞതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പിന്നാലെ അപകടവിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായിറങ്ങിയ യുവാവിനെ തടഞ്ഞുവെച്ച്‌ ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ പൊലീസ് പെറ്റിയടപ്പിയ്ക്കാനാണ് പൊലീസ് തിരക്ക് കൂട്ടിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവ‍ര്‍ത്തനത്തിന്റെ ഭാഗമായെന്നുമാണ് തിരുവമ്ബാടി പൊലീസിന്റെ വിശദീകരണം. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് ഇരുചക്രവാഹനം മറിഞ്ഞ് ഡിഗ്രി വിദ്യാര്‍ത്ഥികളായ അസ്ലമും അര്‍ഷദുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *