NADAMMELPOYIL NEWS
NOVEMBER 10/2023
കോഴിക്കോട്:പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ പങ്കെടുക്കണമെന്ന് മുജാഹിദ് വിഭാഗം നേതാവും കോഴിക്കോട് പാളയം മസ്ജിദ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍.
ഹമാസിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പ്രതിരോധവും സ്വാതന്ത്ര്യത്തിന്ന് വേണ്ടിയുള്ള പോരാട്ടവുമാണെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് പാളയം പള്ളിയില്‍ ഇന്ന് ഖുതുബാ പ്രഭാഷണത്തിലാണ് ആഹ്വാനം.