NADAMMELPOYIL NEWS
NOVEMBER 09/2023

മുക്കം: സഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റെക്കാടിന്റെ ഓര്‍മക്കായി മുക്കം കടവ് പാലത്തിനുസമീപം നിര്‍മിച്ച സ്മൃതി കേന്ദ്രത്തിന് ശാപമോക്ഷമാവുന്നു.
കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്മൃതി കേന്ദ്രം നവീകരണത്തിന് മൂന്നുലക്ഷം രൂപ അനുവദിച്ചു. 18 വര്‍ഷം മുമ്ബ് നിര്‍മിച്ച സ്മൃതി കേന്ദ്രത്തിന് ഇതാദ്യമായാണ് നവീകരണത്തിന് തുക അനുവദിക്കുന്നത്.

കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാൻ ഊഞ്ഞാലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, വ്യായാമത്തിനായി നടക്കാൻ എത്തുന്നവര്‍ക്ക് ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ച്‌ സൗകര്യപ്പെടുത്തല്‍ തുടങ്ങിയവയാണ് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര പറഞ്ഞു.

ഘട്ടം ഘട്ടമായി മിനി പാര്‍ക്കും സാംസ്കാരിക കേന്ദ്രവുമായി സ്മാരകത്തെ ഉയര്‍ത്തിക്കൊണ്ടുവരും. 2005ലാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് കടവിലെ ചെറുപുഴയുടെ തീരത്ത് സ്മൃതി കേന്ദ്രം നിര്‍മിച്ചത്.
ഏതാനും വര്‍ഷം മാത്രമാണ് ഇത് തുറന്നുപ്രവര്‍ത്തിച്ചത്. കാടുമുടിക്കിടക്കുകയായിരുന്നു. വെള്ളപ്പൊക്ക ബാധിത മേഖലയായതിനാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരക്കും ബലക്ഷയം നേരിട്ടു. പിന്നീട് വെന്റ് പൈപ്പ് പാലത്തിനുപകരം ഉയരം കൂടിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചതോടെ സ്മൃതികേന്ദ്രം പാലത്തിന് അടിയിലുമായി. ഇടക്ക് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയെങ്കിലും നവീകരണ പ്രവൃത്തി ഒന്നും നടത്തിയില്ല.

സാംസ്കാരിക പരിപാടിക്കും മറ്റും സ്റ്റേജ്, വായനശാല തുടങ്ങിയവയൊക്കെ ഉണ്ടായാല്‍ വിശ്വസഞ്ചാര സാഹിത്യകാരന് ഉചിതമായ സ്മരകമായും മാറും. ഇരുപുഴകളുടെ സംഗമവും പച്ചത്തുരുത്തും വൈ ആകൃതിയില്‍ മൂന്ന് കരകളെ ബന്ധിപ്പിച്ച്‌ ഉയര്‍ന്നുനില്‍ക്കുന്ന വേറിട്ട മാതൃകയിലുള്ള പാലവും ചേര്‍ന്ന് മുക്കം കടവ് ഇപ്പോള്‍ത്തന്നെ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
സത്യ സന്ധമായ നാട്ടുവാർത്തകൾക്ക്
NADAMMELPOYIL NEWS
താഴെ ലിങ്കിൽ ടച്ച് ചെയ്ത് ജോയിൻറ് ചെയ്യുകഃ
https://chat.whatsapp.com/EDPU6MIqyRq1XoBO4mx7z7

Leave a Reply

Your email address will not be published. Required fields are marked *