NADAMMELPOYIL NEWS
NOVEMBER 08/2023

കോഴിക്കോട്: വയനാട്ടില്‍ പിടിയിലായ രണ്ട് മാവോയിസ്റ്റുകള്‍ക്ക് പുറമേ കോഴിക്കോട്ടും ഒരാള്‍ പിടിയിലായതോടെ ഒരിടവേളയ്ക്ക് ശേഷം മാവോയിസ്റ്റ് വിരുദ്ധ നീക്കം സജീവമാക്കി പോലീസ്.
വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഘടകങ്ങള്‍ക്കിടയില്‍ സുപ്രധാന വിവരങ്ങള്‍ കൈമാറാൻ നിയോഗിക്കപ്പെട്ട തമിഴ്നാട് തമ്ബി എന്നറിയപ്പെടുന്ന ആനന്ദ് ആണ് ഇന്നലെ വൈകിട്ട് കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്ന് പിടിയിലായത്. കേരളത്തില്‍ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടതായി സുപ്രധാന വിവരം ഇയാളില്‍ നിന്ന് ലഭിച്ചു. ഇതടക്കം നിര്‍ണായകമായ രേഖകള്‍ പലതും കിട്ടിയതായി സൂചനയുണ്ട്. തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തമ്ബിയില്‍ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആണ് വയനാട്ടില്‍ രണ്ടുപേരെ പിടികൂടിയത്.

വയനാട്ടില്‍ അടുത്തയിടെ മാവോയിസ്റ്റ് സാന്നിധ്യം സജീവമായിരുന്നു. ആറളത്ത് വനം വാച്ചര്‍മാര്‍ക്ക് നേരെ കഴിഞ്ഞയാഴ്ച ഒരു സംഘം വെടിവച്ചത് വന മേഖലയില്‍ ഭീതി ഉണ്ടാക്കിയിരുന്നു. കമ്ബമലയില്‍ വനം വികസന കോര്‍പറേഷൻ്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതടക്കം ആക്രമണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതില്‍ ആനന്ദിന് നിര്‍ണായക പങ്ക് ഉണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. വയനാട്ടില്‍ പിടിയിലായവരെയും ആനന്ദിനെയും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും. ആനന്ദിനെ ചോദ്യം ചെയ്യാനായി മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകള്‍ അടക്കം സംഘങ്ങള്‍ ഉടനെത്തും.

കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *