NADAMMELPOYIL NEWS
NOVEMBER 05/2023

കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ഇന്റര്‍ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്.
21 പേരുടെ പരാതിയില്‍ സ്ഥാപാന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസ് എടുത്തു.

പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇൻറര്‍ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോപ്പത്തിക്ക് മെഡിസിൻ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുപ്രിം കോടതിയുടെ വ്യാജ രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.കൂടാതെ ഈ കോഴ്‌സില്‍ സര്‍വകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.

സംഭവത്തില്‍ കാരന്തൂര്‍ പുളക്കണ്ടിയില്‍ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജില്‍ പൊലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *