NADAMMELPOYIL NEWS
NOVEMBER 01/2023
കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍.
എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്. ഏകവ്യക്തിനിയമം സെമിനാറില്‍ പങ്കെടുക്കാത്ത സാഹചര്യം വേറെയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സിപിഎം ഈ മാസം പതിനൊന്നിനാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം റാലികള്‍ സംഘടിപ്പിക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഏകസിവില്‍ കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ അന്നത്തെ സാഹചര്യത്തിനനുസരിച്ചാണ് പങ്കെടുക്കാതിരുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.