NADAMMELPOYIL NEWS
NOVEMBER 02/2023

നോളജ് സിറ്റി | കേരളപ്പിറവി ദിനത്തില്‍ പാടത്തിറങ്ങി ഞാറുനട്ട് വിദേശ അതിഥികള്‍. മര്‍കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലി വെല്‍നെസ്സ് ചികിത്സാ കേന്ദ്രത്തിലെത്തിയ വിദേശികളാണ് കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങിയത്.
വിവിധ ശാരീരിക അവശതകളുമായി വന്നവര്‍ക്ക് മാനസികോല്ലാസവും നവ്യാനുഭവവും പകരാന്‍ വേണ്ടിയാണ് കേരളപ്പിറവി ദിനത്തില്‍ ഞാറുനടല്‍ നടത്തിയത്. നാടന്‍ പാട്ടിന്റെ ഈരടികള്‍ അതിഥികള്‍ക്ക് ആവേശം പകര്‍ന്നു. തനിനാടന്‍ കേരള കര്‍ഷക ജീവിതം പരിചയപ്പെടാനും അവസരം ലഭിച്ചു.

കര്‍ഷകര്‍ക്കൊപ്പം ടൈഗ്രീസ് വാലി മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും പാടത്തിറങ്ങി ഞാറുനട്ടു.

Leave a Reply

Your email address will not be published. Required fields are marked *