കോഴിക്കോട്: മീഞ്ചന്തയില്‍ സ്വകാര്യ ബസിന് മുന്നില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. ബസിന്‍റെ വഴിമുടക്കിയായിരുന്നു യുവാവിന്‍റെ അഭ്യാസം.അപകടകരമായ രീതിയില്‍ വാഹനമോടിച്ച കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പൊലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.

അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച്‌ വാഹനം ഓടിച്ചതിനുമാണ് ഫര്‍ഹാനെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബസ് ഡ്രൈവര്‍ പലതവണ ഹോണടിച്ചിട്ടും മനപ്പൂര്‍വ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫര്‍ഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം. ബസ് ഡ്രൈവറെ കളിയാക്കുന്ന തരത്തില്‍ സ്കൂട്ടറില്‍ നിന്ന് തിരിഞ്ഞ് നോക്കിയും അപകടകരമായ രീതിയില്‍ യുവാവ് ഏറെ നേരം സ്കൂട്ടര്‍ ഓടിച്ചു.

ഇതോടെ ബസിന്‍റെ ഡ്രൈവര്‍ വിവരം പൊലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി റോഡില്‍ നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍വാഹനവകുപ്പും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *