സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ ആർട്സ് സയൻസ് കോളേജിന്റെ ക്യാമ്പസിന് സർക്കാർ അനുവദിച്ച 4.75കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ എം കെ മുനീർ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് മെമ്പർ സിജി ഒരളാക്കോട്ടു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ, എം എ ഗഫൂർ മാസ്റ്റർ, മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ, വി കെ ചോ യി ക്കു ട്ടി, കെ കെ എസ് തങ്ങൾ,എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുരേഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ കെ വി സുരേഷ് നന്ദിയും പറഞ്ഞു.