NADAMMELPOYIL NEWS
SEPTEMBER 19/2023
തിരുവനന്തപുരം: കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (ടിപി യൂണിറ്റ്) ജൂണിയര്‍ സൂപ്പര്‍വൈസര്‍ (കാന്‍റീൻ), അച്ചടി വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ഇന്നു രാവിലെ ഒൻപതു മുതല്‍ 11.30 വരെയും 11.15 മുതല്‍ ഉച്ചയ്ക്ക് 1.45 വരെയും നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി വച്ചു.
പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
20, 21 തീയതികളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണിയര്‍ ഇൻസ്ട്രക്‌ടര്‍ (ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും), ലക്ചറര്‍ (ഉറുദു, കന്നട) തസ്തികകളിലേക്ക് 2023 സെപ്റ്റംബര്‍ 20 നും കെടിഡിസിയില്‍ ബോട്ട് ഡ്രൈവര്‍, വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍, കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (ഇംഗ്ലീഷ്, സംസ്കൃതം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളിലേക്ക് 2023 സെപ്റ്റംബര്‍ 21 നും നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോഴിക്കോട് ജില്ലയിലെ പിഎസ്‌സി വകുപ്പുതല പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: നിപ രോഗനിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ ഈ മാസം 20, 21 തീയതികളില്‍ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിയതായി പിഎസ്‌സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ല.