മുക്കം : തന്റെ ജോലി സ്ഥലത്തുനിന്ന് വെള്ളം ആണെന്ന് കരുതി കെമിക്കൽ ലായനി കഴിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നീലേശ്വരം കാടാംകുനി പ്രദേശത്ത് ലീല യുടെ ചികിത്സ സഹായ ധനശേഖരണാർത്ഥം അമിഗോസ് നീലേശ്വരത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ച് ജനകീയമായി മാറി. 5000 ഓളം ബിരിയാണികൾ നൽകാൻ കഴിഞ്ഞു. നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാംസ്കാരിക സംഘടനകൾ, ജീവകാരുണ്യ പ്രവർത്തകർ, വിവിധ സന്നദ്ധ സേന പ്രവർത്തകർ പങ്കാളികളായി.