കോണ്‍ഗ്രസ് അംഗം ബാബു നെല്ലൂളി യുഡിഎഫ് ധാരണ പ്രകാരം ആറ് മാസം മുമ്ബ് രാജിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മെമ്ബര്‍ സുഹറ വെള്ളങ്ങോട്ടിന്‍റെ വോട്ട് അസാധുവാവുകയും നറുക്കെടുപ്പിലൂടെ ടി.പി. മാധവൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് പ്രസിഡന്‍റ് പദവിയില്‍ ടി.പി. മാധവൻ ആറ് മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്.കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ടരവര്‍ഷം മുസ്‌ലിം ലീഗിനുമാണ് പ്രസിഡന്‍റ് പദവി.
ലീഗിലെ അരിയില്‍ അലവി പുതിയ പ്രസിഡന്‍റാവുമെന്നാണ് സൂചന ആകെയുള്ള 19 അംഗങ്ങളില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫ് ഒന്പതും അംഗങ്ങള്‍ ആണ് ഉള്ളത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബാബു നെല്ലൂളി, ശിവദാസൻനായര്‍, അജിത, അശ്വതി, ടി.കെ. മീന, രാജിത, അബൂബക്കര്‍, ശ്യാമള, അരിയില്‍ അലവി, ജയപ്രകാശ്, നദീറ, അഡ്വ. കെ.പി. സൂഫിയാൻ, എൻ. ഷിയോലാല്‍, ടി.പി. മാധവൻ തുടങ്ങിയവര്‍ പങ്കെടുത്തു.