NADAMMELPOYIL NEWS
SEPTEMBER 14/2023
കോഴിക്കോട്> ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എൻ ഐ വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി.
ബി എസ് എല്‍ 3 സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബ് ആണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സാമ്ബിളുകള്‍ പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപാ സമ്ബര്‍ക്കത്തിലുള്ളവരുടെ സാമ്ബിളുകളാണ് ലാബില്‍ പരിശോധിക്കുന്നത്. ടീമില്‍ ഡോ. റിമ ആര്‍ സഹായി, ഡോ. കണ്ണൻ ശബരിനാഥ്, ഡോ. ദീപക് പാട്ടീല്‍ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്നീഷൻമാരുമാണുള്ളത്.