മുക്കം: ” നേരാണ് നിലപാട് ” എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ” നേര് ” സംഘടിപ്പിച്ചു. പരിപാടി കെ എൻ എം മുക്കം മണ്ഡലം വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ജഹ്ഫർ കാരമൂല, ഫളലു റഹ്മാൻ കക്കാട്, ദാവൂദ് സ്വലാഹി എന്നിവർ സംസാരിച്ചു.