കൂടത്തായി : കൂടത്തായി സെന്റ്. മേരീസ് ഹൈസ്കൂളിലെ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി എസ്. പി. സി. യുടെ ആഭിമുഖ്യത്തിൽ മണ്മറഞ്ഞു പോയ അധ്യാപകരുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. റെജി ജെ കരോട്ട്, അജേഷ് കെ. ആന്റോ , സൈനസൈമൺ, സുമി ഇമ്മാനുവൽ , സത്താർ പുറായിൽ , എന്നിവർ നേതൃത്വം നൽകി.
നിരവധി വർഷം വിവിധ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
തോമസ് അഗസ്റ്റിൻ (സ്കൗട്ട് ), മഞ്ജു. എൻ. ഗ്രിഗറി ( ഗൈഡ് ), റീനമോൾ. എം. സി ( ലിറ്റിൽ കൈറ്റ്സ്), സെബാസ്റ്റ്യൻ. ടി (എൻ. സി. സി), റെജി. ജെ. കരോട്ട് (എസ്. പി. സി) എന്നിവരെയാണ് ആദരിച്ചത്. മാനേജർ ഫാ. ബിബിൻ ജോസ്, പ്രഥമാധ്യാപിക ഷൈനി തോമസ് എന്നിവർ സന്ദേശം നൽകി. പി. ടി. എ. പ്രസിഡന്റ് കെ. കെ. മുജീബ് ആശംസകൾ അർപ്പിച്ചു. അഭിനന്ദ, അയന. വി. എ എന്നിവർ ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു. അഥർവ്വ്. ജി. കൃഷ്ണ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഗൗരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുധേഷ്. വി നന്ദിയും പറഞ്ഞു.സ്കൂളിലെ എല്ലാ അധ്യാപക – അനധ്യാപകരെയും ആസംബ്ലിയിൽ വെച്ച് കുട്ടികൾ പൂവ് നൽകി ആദരിച്ചു. ജെ. ആർ. സി യുടെ ആഭിമുഖ്യത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാർഡ് നൽകി.