മുക്കം: കഴിഞ്ഞദിവസം മുത്തേരിയിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച ഭർത്താവ് പൈറ്റൂളി ചാലിൽ മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുഴിയിലെ ഗ്രൗണ്ടിന് സമീപത്താണ് ഇയാളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടത്. മുക്കം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഇന്നലെയാണ് മുത്തേരി അനുഗ്രഹ ഹോട്ടലിൽ വെച്ച് ഇയാൾ ഭാര്യ ജമീലയെ വെട്ടിയത്. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.ഗുരുതര പരിക്കേറ്റ ജമീല ചികിത്സയിലാണ്.