NADAMMELPOYIL NEWS
AUGUST 18/2023
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവ: കോളേജില്‍ എസ്‌എഫ്‌ഐ- എംഎസ്‌എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് എംഎസ്‌എഫുകാര്‍ക്കും രണ്ട് എസ്‌എഫ്‌ഐക്കാര്‍ക്കും പരിക്കേറ്റു.
എസ്‌എഫ്‌ഐ മെമ്ബര്‍ഷിപ്പ് ചേര്‍ത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.