പാഴൂർ അൻസാറുൽ ഇസ്ലാം കോളേജ്  1994-96 പ്രീ-ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എ ഐ സി മെമ്മറീസി ന്റെ നേതൃത്വത്തിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച (നിബാ മുഹമ്മദ്, ഫാത്തിമ നുഷിറിൻ, ഹസ്ന ടി പി, ദാന വി പി, ദിയാന വി പി,ശഹ്‌ന, നഹ് ല അഷ്‌റഫ്‌, മുഹമ്മദ്‌ ആഷിഖ്, ) എന്നി വിദ്യാർത്ഥികളെയും ഹാഫിളായ  സ്വാദിഖലിയെയും മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

എ ഐ സി അംഗങ്ങളായ നൗഷാദ് കൽപള്ളി, സലാം മാസ്റ്റർ പനങ്ങോട്, കലാം മാസ്റ്റർ മാവൂർ, മുഷ്താഖ് ടി പി,സെക്കീന ഇബ്രാഹിം,നജ്മുന്നീസ, സൽമാൻ,തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിജയികളുടെ വീടുകളിലെത്തി  അനുമോദിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *