ഇന്ത്യൻ വിപണിയിൽ ഒരു പുലിയുടെ പരിവേഷവുമായി ടൈഗർ നോസ് ഗ്രില്ലിനൊപ്പം എത്തിയ കിയ സെൽറ്റോസിന്റെ മാറ്റ് അല്പം കുറഞ്ഞു വരികയാണ്. നിലവിൽ സെൽറ്റോസ്, അതിന്റെ സെഗ്‌മെന്റിലോ കമ്പനിയുടെ മോഡൽ ലൈനപ്പിലോ മുൻപന്തിയിൽ അല്ല. ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ശേഷം 2023 മെയ് മാസത്തിൽ കോം‌പാക്ട് എസ്‌യുവി വിൽപ്പനയിൽ മൂന്നാം സ്ഥാനത്തും സോനെറ്റിനും കാരെൻസിനും ശേഷം കമ്പനി ലൈനപ്പിൽ മൂന്നാം സ്ഥാനത്തുമാണ്.

2019 ഓഗസ്റ്റിലാണ് സെൽറ്റോസിനെ കിയ തങ്ങളുടെ ആദ്യ മോഡലായി ഇന്ത്യയിൽ അവതരിപ്പിച്ചത്. വാഹനം ഒരു ഇൻസ്റ്റന്റ് ഹിറ്റാവുകയും ഒട്ടനവധി നേട്ടങ്ങളും കൈവരിച്ചു, എന്നാൽ സെൽറ്റോസിന് ഉടൻ തന്നെ അതിന്റെ വിഭാഗത്തിൽ വൻ കോംപറ്റീഷൻ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം നേരിടാനായി, ഈ മാസം അവസാനം ഇന്ത്യയിൽ ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസിനെ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

മാരുതിയും ടൊയോട്ടയും പെട്ട്! ഒരുങ്ങിയിറങ്ങാൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, 2023 ജൂലൈ 4 -ന് വാഹനത്തെ കിയ ഔദ്യോഗികമായി ഇന്ത്യയിൽ വെളിപ്പെടുത്തും. ഓസ്‌ട്രേലിയൻ വിപണിയിൽ പ്ലൂട്ടോൺ ബ്ലൂ എന്ന് വിളിക്കപ്പെടുന്ന 2023 സെൽറ്റോസിന്റെ പുതിയ ഔദ്യോഗിക നിറവും ഇപ്പോൾ ടീസ് ചെയ്തിരിക്കുകയാണ്. വിപണിയിലെ കൊംപറ്റീഷന് മുന്നിൽ സ്വയം ഉയർത്താനായി, പുതിയ സെൽറ്റോസ്, അപ്ഡേറ്റ് ചെയ്ത സേഫ്റ്റി എക്യുപ്മെന്റുകൾക്കൊപ്പം നിരവധി എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകൾ അപ്ഡേറ്റുകളും ഡ്രൈവർ, പാസഞ്ചർ കംഫർട്ടുകളും വാഗ്ദാനം ചെയ്യും.
നിലവിലുള്ളതുപോലെ ടെക്-ലൈനിലും ജിടി-ലൈനിലും സെൽറ്റോസിനെ കിയ ഓഫർ ചെയ്യുന്നത് തുടരും. പുതിയ ഫ്രണ്ട് ഫാസിയയും കണക്‌റ്റ്ഡ് എൽഇഡി സ്ട്രിപ്പുള്ള എൽഇഡി ഡിആർഎലുകളും വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ മെച്ചപ്പെടുത്തും. അതോടൊപ്പം പുതുക്കിയ ഫ്രണ്ട് ഗ്രില്ലും പിന്നിൽ പുതിയ ബമ്പറുകളും ടെയിൽ ലാമ്പുകളും അപ്പ്ഡേറ്റ് ചെയ്ത സെൽറ്റോസിൽ ഉണ്ടാകും.


എന്നിരുന്നാലും സൈഡ് പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാനില്ല, അതേസമയം ഒരു പ്രധാന ഫീച്ചർ അപ്‌ഡേറ്റ് എന്നത് പനോരമിക് സൺറൂഫ് ഉൾപ്പെടുത്തിയിരിക്കുന്നതാണ്. പുതിയ കളർ ഓപ്ഷനുകളും വാഹനത്തിൽ വരും, അതിലൊന്നാണ് ഇപ്പോൾ ഔദ്യോഗികമായി കമ്പനി ടീസ് ചെയ്തിരിക്കുന്നത്. 2023 കിയ സെൽറ്റോസിന് പരിഷ്കരണങ്ങളുടെ ഭാഗമായി പുതിയ അലോയി വീലുകളും ലഭിക്കും.
സഹോദരനായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പനോരമിക് സൺറൂഫ് ലഭിക്കുമ്പോൾ കിയ സെൽറ്റോസിന്റെ നിലവിലെ മോഡൽ സിംഗിൾ പേൻ സൺറൂഫ് മാത്രമേ നൽകുന്നുള്ളൂ എന്ന പരാതി ഇതോടെ പരിഹരിക്കപ്പെടും. ഇനി ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ, പുതിയ കിയ സെൽറ്റോസിന് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റുമായി വരുന്ന ഡ്യുവൽ സ്‌ക്രീനുകൾ, അപ്‌ഡേറ്റ് ചെയ്‌ത വലിയ 10.25 ഇഞ്ച് സ്‌ക്രീനുമായി വരുന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൗണ്ട്ഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ എന്നിവ ലഭിക്കും.

വണ്ടി വിൽക്കുമ്പോൾ കാശ് കൂടുതൽ കിട്ടാൻ ഉളള വഴികൾ അറിഞ്ഞിരിക്കാം

ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ADAS പാക്കേജിനൊപ്പം കിയ പുതുക്കിയ സെൽറ്റോസ് വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആകെ മൊത്തം ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, ABS + EBD തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതിലുണ്ടാവും.
2023 കിയ സെൽറ്റോസിന് അതിന്റെ എഞ്ചിൻ ലൈനപ്പിലും കാര്യമായ മാറ്റങ്ങൾ കാണും. വാഹനത്തിന് നിലവിൽ കാരെൻസിന് കരുത്ത് പകരുന്ന, 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കും . ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT -യുമായി ചേർന്ന 160 bhp പവറും 253 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

ഈ എഞ്ചിന് പുറമെ, 115 bhp പവറും 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ, 115 bhp പവറും 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഉൾപ്പെടുന്ന നിലവിലെ എഞ്ചിൻ ലൈനപ്പിലും 2023 സെൽറ്റോസ് ലഭ്യമാകും.
ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ് എന്നിവ പുതിയ സെൽറ്റോസിന് അതിന്റെ സെഗ്‌മെന്റിൽ എതിരാളിയായി തുടരും. ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫീച്ചർ അപ്‌ഡേറ്റുകൾ കണക്കിലെടുക്കുമ്പോൾ, ഇതിന് 10.89 – 19.65 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *