വടകര പെരുവാട്ടിൻ താഴ ജംക്‌ഷനു സമീപം ദേശീയ പാത കുഴിഞ്ഞു താഴ്ന്ന ഭാഗം.
വടകര∙ പെരുവാട്ടിൻ താഴ ജംക്‌ഷനിൽ ദേശീയപാത കുഴിഞ്ഞു താണു. പഴയ സ്റ്റാൻഡിലേക്കുള്ള റോഡ് ചേരുന്നതിന്റെ ഇടതു ഭാഗത്താണ് 10 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലും റോഡ് താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കുഴി കണ്ടത്.ദേശീയപാതയുടെ പണി നടക്കുന്ന ഈ ഭാഗത്ത് വാഹനക്കുരുക്ക് പതിവാണ്. ഈ സമയം ഇടതു മാറി വാഹനങ്ങൾ പോകുന്ന ഭാഗത്താണ് കുഴി. അപകടം ഒഴിവാക്കാൻ കുഴിക്കു ചുറ്റും താൽക്കാലിക ബാരിക്കേഡ് വച്ചിട്ടുണ്ട്.